കൊല്ലം തേവലക്കര സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി മിഥുന്‍റെ മരണത്തില്‍ വ്യാപക പ്രതിഷേധം. വിവിധ വിദ്യാര്‍ഥി യുവജന സംഘടനകള്‍ സ്കൂളിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. തേവലക്കര സ്കൂളിന് മുന്നില്‍ ബിജെപി – എബിവിപി പ്രവര്‍ത്തകരുടെ വലിയ പ്രതിഷേധമുണ്ടായി. കെഎസ്‌യു –യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു. ഭരണപക്ഷ വിദ്യാര്‍ഥി യുവജന സംഘടനകളായ എസ്എഫ്ഐയും എഐവൈഎഫും പ്രതിഷേധം നടത്തി. കെഎസ്‌യു നാളെ സംസ്ഥാന വ്യാപകമായും എബിവിപിയും കൊല്ലം ജില്ലയിലും വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കുമെന്നും കെഎസ്‍യു അറിയിച്ചു
Student's death in Kollam: KSU declares state-wide education bandh